“ത്ഫൂ... പടച്ചോനും ഓന്റെ ഒരു കൂട്ടിക്കൊടുപ്പുകാരനും.” നീട്ടിത്തുപ്പിയ കൊഴുപ്പ് കൃത്യം നോട്ടീസിലെ ആ പേരിൽ തന്നെ പതിച്ചു. അടിവയറിന്റെ വേദനകലർന്ന തുപ്പുനീർ ഇളം ചുവപ്പുനിറം നല്കി ചുറ്റിലേക്കും സാവധാനം പരക്കാൻ തുടങ്ങി.
അടിച്ചുകൂട്ടിയ ചപ്പുചവറുകൾ തെങ്ങിൻ തടത്തിലേക്ക് കൂട്ടിയിട്ട് ആമിന വീടിനുള്ളിലേക്ക് തിരിച്ചുകയറി. പതിവുപോലെ; മാമ്പൂക്കളെ പ്രണയിക്കുവാനെത്തിയ സന്ധ്യാമാരുതൻ കുസൃതികൂട്ടിക്കൊണ്ട് ആമിനയുടെ തട്ടത്തിനുള്ളിലേക്കും നൂണ്ടുകയറി. മനസ്സിലേക്ക് ശവനാറിപ്പൂവിന്റെ നീറുന്ന ഗന്ധവും.
പകൽ യാത്രയാവുകയാണ്. ഉമ്മറക്കോലായിലെ തൂണിനോട് ചാരിയിരുന്ന്, അസ്തമയസൂര്യൻ പടിഞ്ഞാറിന് സമ്മാനിച്ച വർണ്ണമേഘങ്ങളിലേക്ക് അലക്ഷ്യമായി നോക്കിയിരുന്നു ആമിന. അവളുടെ ഓർമ്മകളിൽ ഒരു നേർത്ത രക്തരേഖ ചാലിട്ടൊഴുകുവാൻ തുടങ്ങിയിരിക്കുന്നു.
ഓട്ടവീണ ചുമരുകളിലൂടെ മഞ്ഞ് വിരുന്നെത്തിയ ദിവസം. അതിന്റെ ഇളം തണുപ്പിൽ കലർന്ന ചന്ദനത്തിരിയുടെ ഗന്ധം അയാളെ കൂടുതൽ ഉന്മത്തനാക്കി. വാഗ്ദാനങ്ങളെല്ലാം പ്രലോഭനങ്ങളാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും, മായിൻകുട്ടിഹാജിയുടെ കിതപ്പുകൾ, വിയർപ്പുകണങ്ങളായ് ആമിനയുടെ മാറിൽ നനവ് പടർത്തിയിരുന്നു. നെഞ്ചിലെ കറുപ്പിനിടയിലെ നരച്ചരോമങ്ങൾക്ക് മുകളിലൂടെ കുപ്പായം വലിച്ചിട്ട് ഇരുളിനുള്ളിലേക്കയാൾ നടന്നകന്നു. പോകുന്നതിനു മുമ്പായി കുപ്പായക്കീശയിൽ നിന്നും ചുരുട്ടിയെടുത്തു എതാനും നോട്ടുകൾ. അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഉമ്മയുടെ കൈകളിൽ അതേല്പ്പിച്ചു. നിഷകരുണം കൊലചെയ്യപ്പെട്ട കന്യകാത്വത്തിന്റെ, കീഴാളവർഗ്ഗത്തിന്റെ തകർത്തെറിഞ്ഞ സ്വപ്നങ്ങളുടെ ചോരയിൽ കുതിർന്ന 100രൂപ നോട്ടുകൾ. കാപട്യത്തിൽ നിന്നും കടമെടുത്ത, സഹായിയുടെ ഭാവമായിരുന്നു അപ്പോളയാളുടെ മുഖത്ത്.
“ഈ കൂരയിൽ പോലും നീതി നടത്താൻ കഴിയാത്ത നീയാണോ എന്റെ രക്ഷിതാവ്, ഈ ലോകത്തിനെ പടച്ചോൻ. എങ്കിൽ നാളെ മഹ്ശറയിൽ*1, നിന്റെ തോന്ന്യാസങ്ങൾക്ക് സാക്ഷിയാണ് ഈ വിരിപ്പിൽ കിടക്കുന്ന തസ്ബീഹ് മാലകൾ*2” ചിതറിത്തെറിച്ച കാമാവശിഷ്ടത്തിന്റെ നനവ് അവളുടെ നഗ്നതയിലേക്ക് തുളഞ്ഞിറങ്ങുന്നു. ജീവിതത്തിലേക്ക് ഇറ്റി വീണ വിഷത്തുള്ളികളോരോന്നും ജപമാലയുടെ എണ്ണത്തിലേക്കവൾ കോർത്തുവെച്ചു.
“മോളേ ആമിനൂ..” മരണത്തെ മുന്നിൽ കാണുന്ന ശോഷിച്ച ശരീരത്തിൽ നിന്നും പുറത്തുവന്ന ദയനീയ ശബ്ദം, ആമിനയെ ഓർമ്മകളിൽ നിന്നും വിളിച്ചുണർത്തി. ദാഹിച്ചു വരണ്ട ചുണ്ടുകളിലേക്ക് ചൂടാറിയ കാപ്പി ചേർത്തുവെച്ചുകൊണ്ടവൾ ഉമ്മയോട് ചോദിച്ചു “മായിൻകുട്ടിഹാജിയുടെ കരിനിഴൽ ഉമ്മയുടെ ജീവിതത്തിലും ഇരുട്ട് വീഴ്ത്തിയിട്ടുണ്ടോ?” തീഷ്ണമായ നോട്ടം കുറ്റബോധത്തിന് വഴിമാറിയപ്പോൾ, ഉമ്മയുടെ ശരീരത്തിൽ നിന്നും ആ നശിച്ച വിയർപ്പിന്റെ ഗന്ധം ഉയരുന്നതായവൾക്ക് തോന്നി.
മായിൻകുട്ടി ഹാജിക്ക് ഹരമായിരുന്നു മാസമുറയിലെ അവസാനരണ്ടു ദിനങ്ങൾ. അടിയാത്തിമാരുടെ ഇളം ചുവപ്പിന്റെ വേദനയിൽ ആനന്ദം നുകരുന്ന നാട്ടുപ്രമാണി. അങ്ങാടിപ്പുറത്തെ അറിയപ്പെടുന്ന തറവാട്ടുകാരൻ, ധനാഢ്യൻ, പള്ളിക്കമ്മറ്റി പ്രസിഡണ്ട്, രാഷ്ട്രീയപാർട്ടിയുടെ പ്രാദേശിക നേതാവ്, എല്ലാം തികഞ്ഞവനെന്ന് അഹങ്കരിക്കുന്ന അഭിനവ ഫിർഔൻ*3.
“കാലങ്ങൾക്ക് മുമ്പ്, ആസിയാബീവിയുടെ*4 ശരീരത്തിലേക്ക് ഇരുമ്പുകമ്പി കുത്തിയിറക്കിയതും, നിന്നെ വിശ്വസിച്ചതുകൊണ്ടായിരുന്നില്ലേ.. തൂണിലും, തുരുമ്പിലും കുടികൊള്ളുന്നവനാണ് നീയെങ്കിൽ, ആ ഇരുമ്പുകമ്പിയിലും നീയുണ്ടായിരുന്നുവല്ലേ” ആമിനയുടെ പതിഞ്ഞ സ്വരത്തിലും തിളക്കുന്ന ധാർമ്മികരോഷം. അശക്തരായവരുടെ മേൽ അനീതിയുടെ കൂരമ്പെയ്യുവാൻ ഫിർഔന്മാർക്ക് ജന്മം നല്കിക്കൊണ്ടിരിക്കുന്നു പ്രപഞ്ചനാഥൻ. നികുതിപ്പണത്തിനു മുകളിൽ ഉപജാപങ്ങളുടെ സിംഹാസനം അവർക്കായി പണികഴിക്കപ്പെട്ടിരിക്കുന്നു.
തലമുറകളിലൂടെ കൈമാറിയെത്തുന്ന കുലത്തൊഴിൽതന്നെ ചെയ്യാൻ തയാറാകണമെന്ന ഗാന്ധിജിയുടെ വീക്ഷണം, ആമിനയെ സംബന്ധിച്ച് തികച്ചും അർത്ഥവത്തായ നിരീക്ഷണം. അയൽ വീടുകളിലെ അടുക്കളയിൽ നിന്നും തുടങ്ങുന്ന പ്രഭാതവും, തൊടിയിലെ ചാഞ്ഞവെയിലിൽ കരിയിലകൾക്കൊപ്പമുള്ള സന്ധ്യകളും ആമിനയുടെ വരണ്ടദിവസങ്ങളിലെ ദിനചര്യകളായിരുന്നു. ആഗ്രഹിക്കുവാൻ അർഹയല്ലെങ്കിലും, അത്തറിന്റെ മണമുള്ള സ്വപ്നങ്ങൾ, രാവുകളിൽ അവൾക്ക് കൂട്ടിരുന്നു. രമിക്കാൻ ആഗ്രഹിച്ചവരാരും കൂടെപ്പൊറുക്കുവാൻ തുനിഞ്ഞില്ല. വാഗ്ദാനമായ് നീട്ടിയ സിന്ദൂരച്ചെപ്പിലും, കുരിശു കോർത്ത കൊന്തയിലും, മതം മാറ്റത്തിന്റെ രാഷ്ട്രീയം പട്ടുചേലയുമായ് പുഞ്ചിരിച്ചുനിന്നു.
മനസ്സ് മടുത്തിട്ടും മായിൻകുട്ടിഹാജിയിടെ ഇരുനില മാളികയിൽ അന്നത്തിനായവൾ വിയർപ്പൊഴുക്കി. പേരിനേക്കാൾ സുന്ദരിയായിരുന്നു ഹാജിയുടെ രണ്ടാമത്തെ ഭാര്യ സുഹറാബി. വിദ്യാസമ്പന്ന, സ്വഭാവത്തിന്റെ നിഷ്കളങ്കത ചെന്താമര വദനത്തിൽ നുണക്കുഴികൾ വിരിയിച്ചു. കൊട്ടാരത്തിനുള്ളിലെ രാജ്ഞീപദം ജീവിതത്തിന്നലങ്കാരമായിരുന്നു പക്ഷേ.. അന്തപ്പുരത്തിന്നുള്ളിലെ ചുവരുകളിൽ തളക്കപ്പെട്ടിരുന്നു അവരുടെ അവകാശങ്ങൾ. ഇരുൾമുറ്റിയ എകാന്തതയിൽ നിന്നും നിലാവിലേക്ക് തുറക്കുന്ന ജാലകങ്ങളായിരുന്നു ആമിനയുടെ സാന്നിധ്യം. ഒരിക്കലെപ്പോഴോ മനസ്സിന്റെ നിമ്നോന്നതങ്ങളിലൂടെ വഴിമാറിയൊഴുകി അവരുടെ ചിന്തകൾ. സദാചാരത്തിന്റെ നീളം കുപ്പായങ്ങൾ അവരിൽ നിന്നും അഴിഞ്ഞുവീണു. സർഗ്ഗീയാരാമത്തിലെ മഞ്ഞുകണങ്ങൾ നെറ്റിത്തടത്തിൽ ഉരുണ്ടുകൂടി.
“നിനക്ക് വെറുപ്പ് തോന്നുന്നുണ്ടോ ആമിനാ?” പുഞ്ചിരിവിടർന്ന ആമിനയുടെ ചുണ്ടുകളിൽ വിപ്ളവത്തിന്റെ വിജയഭാവം. ഉറങ്ങിക്കിടന്നിരുന്ന കേവലവികാരങ്ങളെ വിളിച്ചുണർത്തലായിരുന്നില്ല അതൊരിക്കലും. ജീവിതം വഴിമുട്ടിയ രണ്ട് മനുഷ്യജന്മങ്ങൾ, അത് നിഷേധിച്ച ഹാജിയാർക്കെതിരിൽ നയിച്ച സമരത്തിന്റെ, സഹനത്തിന്റെ രതിമൂർച്ചക്കായിരുന്നു അന്ത:പുരം സാക്ഷിയായത്.
അതെപ്പോഴും അങ്ങിനെയല്ലേ. പാർശ്വവല്ക്കരിക്കപ്പെട്ടവന്റെ ആഘോഷങ്ങൾ, അധികാര ദുർവ്യയം ചെയ്യുന്ന നേതാക്കന്മാർക്കെതിലുള്ള അമർഷത്തിന്റെ ശംഖൊലിയാണ്.
“ഹാദിഹീ ജന്ന: ഹിയ വത്വനീ..
പലസ്ഥീൻ, ഞാൻ ജനിച്ച സ്വർഗ്ഗഭൂമി,
നിണം നനഞ്ഞ നടവഴിയകളിൽ
അധിനിവേശത്തിന്റെ കാടൻ ബൂട്ടുകൾ
ചവിട്ടി മെതിച്ചു ജീവിതാവകാശം
പാരതന്ത്ര്യത്തിൻ തെരുവോരത്ത്
പിടഞ്ഞുവീണുവെന്റെ പ്രണയിനി
ഓർമ്മകളിൽ തീനിറക്കുവാൻ
സമ്മാനിച്ചു വീണ്ടുമൊരു പ്രണയദിനം
കണ്ടുമുട്ടും നിങ്ങളെന്റെ പ്രതിരൂപങ്ങൾ
മനുഷ്യത്വം മരവിച്ച വിള നിലങ്ങളിൽ”
ഗാസയുടെ തെരുവോരങ്ങളിൽ വാലന്റൈൻ ദിനത്തിൽ ഉയരുന്ന വിലാപകാവ്യങ്ങൾ ഒരിക്കലും അസ്തമിക്കാത്ത പോരാട്ടവീര്യത്തിന്റെ നെരിപ്പോടുകളല്ലേ
പള്ളിയിൽ പുതുതായി നിയമിക്കപ്പെട്ട യുവപണ്ഢിതൻ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. “മൊയ്ല്യാരാണത്രേ!! മാനം മര്യാദയായി ജീവിക്കുന്ന നാട്ടിലുള്ളോർക്ക് മാനക്കേടുണ്ടാക്കി വെക്കാൻ നമ്മള് സമ്മതിക്കൂല്ല. ഇന്നലെ രാത്രിക്ക് രാത്രി തന്നെ ഹാജിയാർ ഓനെ പറഞ്ഞു വിട്ടു“ നാല്ക്കവലയിലെ ചായക്കടയിൽ മായിൻകുട്ടിക്ക് വേണ്ടി ഈണത്തിലുള്ള ഓശാനപാടൽ
ഉയർന്ന ശബ്ദത്തിനെ നിശ്ചലമാക്കുവാൻ കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. കേട്ടാലെളുപ്പം വിശ്വസിക്കുന്ന ഒരു വ്യഭിചാരാരോപണം. അന്വേഷണത്തിന് ആരും തന്നെ മുതിർന്നുമില്ല. ചോദ്യം ചെയ്യുന്നവന്റെ പേരിലും എളുപ്പം കെട്ടിവെക്കാവുന്ന ഒന്നാണല്ലോ ആരോപണങ്ങൾ. ഭീകരവാദി, തീവ്രവാദി, മൗലികവാദി എടുത്തുപയോഗിക്കുവാൻ എളുപ്പത്തിൽ എത്രയെത്ര പേരുകൾ.
“ആമിനാ... നിനക്കറിയുമോ ദേവകിതമ്പുരാട്ടിയെ*5?”
“ഈ നാട്ടിൽ ഞാനറിയാത്ത ഒരു തമ്പുരാട്ടിയൊ? അതാരാണ് സൂറാബിത്താ..”
“എന്റെ കഥയാണത് ആമിനാ, എനിക്കു മുമ്പേ എഴുതിവെച്ച പുകപുരണ്ടയെന്റെ ജീവിതം. മതാചാരങ്ങളുടെയും, അധികാരത്തിന്റെയും കാലൊച്ചകളെ ഭീതിയോടെ, വിധേയത്വത്തോടെ കണ്ട ദേവകിയേടത്തി...അല്ല സുഹറാബി. സ്വർണ്ണനൂലുകളിൽ ഇഴപിരിഞ്ഞ ഭാര്യാപദം, തൂക്കുകയറിന്റെ വേദനനല്കുന്നു ആമിനാ. കണ്ണു നിറയാതെ, കൈവിറക്കാതെ ഞാനതറുത്തു കളയുകയാണ്. മായിൻകുട്ടിയുടെ കിടപ്പറയോട് വിടപറയാൻ സമയമായിരിക്കുന്നു”
സവർണ്ണാധിപത്യത്തിന്റെ പിന്നാമ്പുറങ്ങളിൽ, പ്രതീക്ഷയുടെ മൈലാഞ്ചി ചുവപ്പണിഞ്ഞ മുഖമില്ലാത്തവർക്കിടയിലേക്ക്, ഹർഷാരവങ്ങളില്ലാതെ, പുഷ്പഹാരങ്ങളില്ലാതെ ദേവീബഹനായ്, ഇറോംശർമ്മിളയായ്, കൂർത്തകല്ലുകൾ നിറഞ്ഞപാതയിലൂടെ സുഹറാബിയും യാത്രയാകുന്നു.
അടിവയറിൽ വേദന കനക്കുന്നു. തുരുമ്പിച്ച ട്രങ്ക്പെട്ടിയുടെ മൂലയിൽ ചുരുട്ടിവെച്ച തുണിക്കഷ്ണം ആമിന പുറത്തേക്കെടുത്തു. അവളുടെ പരിശുദ്ധിയുടെ രുചിയറിഞ്ഞ ദിവസം എടുക്കാൻ മറന്നുപോയ ഹാജിയാരുടെ വെളുത്തഷാൾ. ഋതുമതിയാകുന്ന ദിവസങ്ങളിൽ ഒരോതുള്ളി രക്തം ആ വെളുപ്പിലേക്കവൾ ഇറ്റിച്ചു വെച്ചു. അപ്പോഴെല്ലാം ഷാളിൽ തെളിഞ്ഞത് മായിൻകുട്ടിഹാജിയുടെ മുഖമായിരുന്നു. ശബ്ദിക്കാൻ അർഹതയില്ലാത്തവളുടെ നിശബ്ദമായ പ്രതിഷേധം. മനസ്സിന്റെ ആഴങ്ങളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന കൂറ്റൻ തിരമാലകൾ, ഒരു വേലിയേറ്റത്തിന്റെ സായാഹ്നത്തിനായ് കാത്തിരിക്കുന്നു. സുഗന്ധം പരത്തുന്ന ഒരു പുലർവേളയിൽ സ്വേഛാധിപത്യത്തിന്റെ മയ്യത്തുകൾക്ക് മുകളിൽ പുതപ്പിക്കുവാനായ്, ആമിന ട്രങ്ക്പെട്ടിയിലേക്ക് തന്നെ ഷാൾ ഭദ്രമായി മടക്കിവെച്ചു.
അനീതി; ഇരുട്ടറയിൽ അടക്കപ്പെട്ട സ്വാതന്ത്ര്യം. മുറിവേറ്റമനസ്സുകളുടെ മൗനമായ പ്രാണനൊമ്പരം. അതിന് കാരണക്കാരൻ ഹാജിയാരായാലും, അങ്കിൾസാം ആയാലും വിചാരണ ചെയ്യപ്പെടണം. അതാകട്ടെ പുലരാനിരിക്കുന്ന ലോകനീതി!!
----------------------------------
*1 - ഇസ്ലാം മതവിശ്വാസമനുസരിച്ച് അവസാനനാളിൽ ജനങ്ങളെ പരലോകത്ത് ഒരുമിച്ചു കൂട്ടുന്ന സ്ഥലം.
*2 - ജപമാല
*3 - പ്രവാചകൻ മൂസാനബിയുടെ കാലഘട്ടത്തിൽ ഈജിപ്ത് ഭരിച്ചിരുന്ന രാംസാസ് രണ്ടാമൻ ചക്രവർത്തി
*4 - ഫിർഔന്റെ ഭാര്യ
*5 - ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിൽ ദേവകിമാനമ്പിള്ളി, ദേവീബഹൻ എന്നീ പേരുകളിൽ വരുന്ന കഥാപാത്രം.
-----------------------------------------------------------
ചിത്രം: ഫോട്ടോഗ്രാഫർ "Steve McCurry" യുടെ ലോകപ്രശസ്തമായ ഫോട്ടോഗ്രാഫ്. പാകിസ്താൻ അഭയാർത്ഥി ക്യാമ്പിൽ നിന്നും പകർത്തിയ അഫ്ഗാൻ പെൺകുട്ടിയുടെ ചിത്രം
ചിത്രം: ഫോട്ടോഗ്രാഫർ "Steve McCurry" യുടെ ലോകപ്രശസ്തമായ ഫോട്ടോഗ്രാഫ്. പാകിസ്താൻ അഭയാർത്ഥി ക്യാമ്പിൽ നിന്നും പകർത്തിയ അഫ്ഗാൻ പെൺകുട്ടിയുടെ ചിത്രം
ജെഫൂ. ഡാഷ് ബോര്‍ഡില്‍ കണ്ടപ്പോള്‍ തന്നെ ഓടിയെത്തിയത് ഇവിടെ നിരാശനാകേണ്ടി വരില്ല എന്നുറപ്പുള്ളത് കൊണ്ട് തന്നെ.
ReplyDeleteഎന്ത് ഭംഗിയിലാണ് കഥയൊരുക്കിയിരിക്കുന്നത്.
" . ജീവിതത്തിലേക്ക് ഇറ്റി വീണ വിഷത്തുള്ളികളോരോന്നും ജപമാലയുടെ എണ്ണത്തിലേക്കവൾ കോർത്തുവെച്ചു" . ഇതുപോലെ ഒത്തിരി മനോഹരമായ വരികള്‍ കഥയെ സമ്പന്നമാക്കുന്നു.
ശരിയാണ്. ഇരകള്‍ക്ക് നീതി ലഭിക്കട്ടെ. വേട്ടക്കാര്‍ വിചാരണ ചെയ്യപ്പെടട്ടെ.
ഈ രാത്രിയെ മനോഹരമായ കഥ നല്കി സന്തോഷിപ്പിച്ച എന്റെ പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങള്‍
വായിച്ചു, വിശദമായ കമെന്ട് നാളെ !
Deleteമനസ്സില്‍ തട്ടുന്ന രചനാപാടവം.. ഒരു നെഞ്ചിടിപ്പോടെ വായിച്ചു.. എഴുത്തുകാരന് ആശംസകള്‍..
ReplyDeleteഇങ്ങനെയുള്ള മായിന്‍ ഹാജിമാര്‍ നമ്മുടെ കൌമില് ധാരാളം, കാലങ്ങളായ് ഇവിടെ ഉണ്ട്,അഹമ്മാദാജിയെ ഓര്‍ക്കുന്നില്ലെ,പാലേരി മാണിക്യത്തിലെ. ആമിനയായാലും കാളിയായാലും സാറക്കുട്ടിയായാലും പെണ്ണായാ മതി.
ReplyDeleteഇടക്കെന്തിനു പലസ്റ്റീനില്‍ പോയി,അത് കഥയുടെ ഒഴുക്കിനെ ബാധിച്ചില്ലേ..
സാഹിത്യത്തിന്റെ അതിപ്രസരം ഒഴിവാക്കിയപ്പോള്‍ കണ്ടില്ലെ എഴുത്ത് മെച്ചപ്പെടുന്നത്..എല്ലാ ഭാവുകങ്ങളും..
"അനീതി; ഇരുട്ടറയിൽ അടക്കപ്പെട്ട സ്വാതന്ത്ര്യം. മുറിവേറ്റമനസ്സുകളുടെ മൗനമായ പ്രാണനൊമ്പരം. അതിന് കാരണക്കാരൻ ഹാജിയാരായാലും, അങ്കിൾസാം ആയാലും വിചാരണ ചെയ്യപ്പെടണം. അതാകട്ടെ പുലരാനിരിക്കുന്ന ലോകനീതി!!"
ReplyDeleteരാവിലെ തന്നെ മനോഹരമായ ഒരു കഥ വായിച്ച നിര്‍വൃതിയില്‍ ജോലി തുടങ്ങാം....ഇനിയുള്ള ദിവസങ്ങളില്‍ ബൂലോകത്ത് ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന കഥയുടെ കഥാകാരന് ആശംസകള്‍...,.....
ജെഫ്ഫു,
ReplyDeleteലോകം അവസാനിക്കുന്നിടത്തോളം കാലം അശരണരായ സ്ത്രീകള്‍ക്കെതിരെയുള്ള ഈ ചവിട്ടിമെതിക്കലുണ്ടാവില്ലേ? വേശ്യകളും ദേവദാസികളും വേശ്യാലയങ്ങളും എന്നെങ്കിലും ഇല്ലാതാകുമോ? ചിലപ്പോള്‍ പുരുഷന്മാര് ഇല്ലാത്തൊരു കാലമുണ്ടാവണം അല്ലെ?
എഴുത്തിന്റെ സൌന്ദര്യത്തെക്കുറിച്ച് ഞാന്‍ എഴുതുന്നത് സൌന്ദര്യമില്ലാതെയാകുമ്പോള് അതിനൊരു സുഖമില്ലല്ലോ...അത് കൂടുതല്‍ കഴിവുള്ളവര്‍ ചെയ്യട്ടെ ഞാന്‍ വന്നു വായിച്ചു സന്തോഷിക്കാം.
ന സ്ത്രീ സ്വാതന്ത്രമര്‍ഹതി എന്ന മനുസ്മൃതി തെറ്റായി വ്യാഖ്യാനിക്കപെട്ട സമൂഹത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്താണ് പ്രതീഷിക്കേണ്ടത്?
ReplyDeleteഒരു തീപൊരി,ശക്തമായി എഴുതിയിരിക്കുന്നു.
അനീതി; ഇരുട്ടറയിൽ അടക്കപ്പെട്ട സ്വാതന്ത്ര്യം. മുറിവേറ്റമനസ്സുകളുടെ മൗനമായ പ്രാണനൊമ്പരം. അതിന് കാരണക്കാരൻ ഹാജിയാരായാലും, അങ്കിൾസാം ആയാലും വിചാരണ ചെയ്യപ്പെടണം. അതാകട്ടെ പുലരാനിരിക്കുന്ന ലോകനീതി!!
അതു തന്നെയാകണം ലോകനീതി,ആശംസകളോടെ.......
അനീതി; ഇരുട്ടറയിൽ അടക്കപ്പെട്ട സ്വാതന്ത്ര്യം. മുറിവേറ്റമനസ്സുകളുടെ മൗനമായ പ്രാണനൊമ്പരം. അതിന് കാരണക്കാരൻ ഹാജിയാരായാലും, അങ്കിൾസാം ആയാലും വിചാരണ ചെയ്യപ്പെടണം. അതാകട്ടെ പുലരാനിരിക്കുന്ന ലോകനീതി!!
ReplyDeleteഅതെ...അതാകട്ടെ....
ഒരു നല്ല കഥയുടെ തുടക്കം പിന്നെ കാലികം, അത് വഴി ഫലസ്തീന് , പിന്നെ നേരെ അനീതിക്കെതിരെ ...എല്ലാം കഴിഞ്ഞു മുകളില്‍ പറഞ്ഞ വാക്കുകളോടെ കൂടി രചന അവസാനിപ്പിക്കുമ്പോള്‍ നല്ലൊരു വായനാനുഭവം.. പക്ഷെ കഥയെന്നു വിളിക്കാമോ ഇതിനെ എന്നൊരു സംശയം... കാരണം ഇടയ്ക്കു കയറി വന്ന ഫലസ്ടീനും മറ്റും തന്നെ.... .. നിങ്ങള്‍ കൊടുത്ത ലേബല്‍ തന്നെയാണ് ശരി.. കുറിപ്പ്.. ഇന്നിനു നേരെ വിരല്‍ ചൂണ്ടുന്ന കുറിപ്പ്... അതില്‍ പറയാതെ പറയുന്ന കഥ...
ഒറ്റ വാക്കില്‍ പറഞ്ഞാല്‍, കഥയുണ്ട് അതില്‍ ചില കാര്യവുമുണ്ട്....
നല്ല വായനക്ക് നന്ദി...
ജെഫൂ,
ReplyDeleteശക്തമായ ഭാഷയിലുള്ള എഴുത്തായിരുന്നു. ഇടയ്ക്ക് അല്‍പ്പം വഴിമാറിസഞ്ചരിക്കേണ്ടായിരുന്നു..വായനയുടെ ഒഴുക്കിനെയതു ചെറുതടസ്സമുണ്ടാക്കി...
അനീതി; ഇരുട്ടറയില്‍ അടക്കപ്പെട്ട സ്വാതന്ത്ര്യം. മുറിവേറ്റമനസ്സുകളുടെ മൗനമായ പ്രാണനൊമ്പരം. അതിന് കാരണക്കാരന്‍ ഹാജിയാരായാലും, അങ്കിള്‍സാം ആയാലും വിചാരണ ചെയ്യപ്പെടണം. അതാകട്ടെ പുലരാനിരിക്കുന്ന ലോകനീതി!!
അതെ..അതുതന്നെയാണു വേണ്ടതും. ഒരിക്കലും സാധ്യമല്ലെങ്കിലും വെറുതെ സ്വപ്നം കാണുകയെങ്കിലും ചെയ്യാം..
ഇരുട്ടറയിൽ അടക്കപ്പെട്ട സ്വാതന്ത്ര്യം. മുറിവേറ്റമനസ്സുകളുടെ മൗനമായ പ്രാണനൊമ്പരം. അതിന് കാരണക്കാരൻ ഹാജിയാരായാലും, അങ്കിൾസാം ആയാലും വിചാരണ ചെയ്യപ്പെടണം. അതാകട്ടെ പുലരാനിരിക്കുന്ന ലോകനീതി!!
ReplyDeleteഇത് തന്നെയാണ് പറയാനുള്ളത് .
വായിച്ചു സഹോദരാ .....എന്തൊക്കെയോ എഴുതണം എന്നുണ്ട് .. എന്റെ കയ്യില്‍ ഇവിടെ കമന്റ് ചെയ്യാന്‍ മാത്രം വാക്കുകളോ അക്ഷരങ്ങളോ ഇല്ല . ...
സ്ത്രീക്ക് വെറും നിസ്സാര വില കല്‍പ്പിക്കുന്ന ഇന്നിന്റെ സമൂഹം...ഉമ്മയുടെ കല് കീഴില്‍ ആണ് സ്വര്‍ഗം എന്ന് പഠിപ്പിച്ച റസൂലിന്റെ മാതൃക മറക്കുന്നുവോ?....
ReplyDeleteഅല്പം ഇരുത്തി വായിക്കേണ്ടി വന്നു മനസ്സിലാക്കാന്‍ "
ആശംഷകള്‍ ഭായീ
ജെഫു,
ReplyDeleteനന്നായി പറഞ്ഞിരിക്കുന്നു.. അനീതിക്കെതിരെ ശക്തമായ പ്രതികരണം .. പ്രതിക്കുന്നവറ്ക്ക് പുതിയ പേരുകള്‍ നല്കി ഒതുക്കുന്നത് ആഗോള തലത്തിലും നമ്മുടെ നാട്ടിലും സര്‍വസാധാരണം..!!
ചില പ്രയോഗങ്ങള്‍ ശരിയായി തോന്നിയില്ല..!
അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഉമ്മയുടെ കൈകളിൽ അതേല്പ്പിച്ചു.
തൂണിലും, തുരുമ്പിലും കുടികൊള്ളുന്നവനാണ് നീയെങ്കിൽ, ആ ഇരുമ്പുകമ്പിയിലും നീയുണ്ടായിരുന്നുവല്ലേ”
ജെഫുഭായ്, കഥ വിശദമായി തന്നെ വായിച്ചിരുന്നു. കഥയില്‍ ശക്തമായ സന്ദേശമുണ്ട്, ആ സന്ദേശത്തിലൂടെ തന്നെ കഥയുടെ ധര്‍മ്മം നിര്‍വ്വഹിച്ചു. വരികളിലെല്ലാം ഒരു മാന്ത്രിക ഭാവം ഒളിഞ്ഞിരിക്കുന്നുണ്ട്. മായിന്‍ കുട്ടി ഹാജിക്ക് മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയുടെ സ്വഭാവമാണല്ലോ ? ഇമ്മാതിരി ഉടായിപ്പ് ഹാജിമാര്‍ എല്ലാ ദേശത്തുമുണ്ട്. എല്ലാവര്ക്കും പെണ്ണാണ് താല്പര്യമുള്ള വിഷയം. ആശംസകള്‍ ഭായ്..
ReplyDeleteജെഫു പതിവ് പ്പോലെ തന്നെ ഉഷാറായി
ReplyDeleteപോസ്റ്റ് വായിച്ചപ്പോള്‍ വല്ലാത്തൊരു രോഷം ആണ് മനസ്സില്‍ തോന്നിയത് ഇതുപ്പോലെ ഉള്ള ഹമുക്ക് ഹാജികള്‍ ഇപ്പോഴും നമ്മുടെ ഇടയില്‍ തന്നെ ധാരാളം ഉണ്ട് തര്‍ക്കമില്ല ഒരുദാഹരണം പറഞ്ഞാല്‍ ഇന്ന് നാട് ഭരിക്കുന്ന ഒരു മന്ത്രി മുതല്‍ പ്രാദേശിക തലം വരെ എത്തുന്ന ഹമുക്ക് ഹാജികള്‍ ഒത്തിരി ഉണ്ട്
പ്രിയപ്പെട്ട ജെഫു,മനസ്സില്‍ തട്ടുന്ന കുറിപ്പ് പലതുകൊണ്ടും വളരെ വാചാലം.അടിച്ചമര്‍ത്തപ്പെട്ടവന്റെ നോവുകളും വിതുമ്പലുകളും വശ്യമായ ശൈലിയില്‍ തന്നെ പറഞ്ഞു. ഫിലസ്തീനും ,ഫറോവയും ,യാങ്കിയും... ഭീകരവാദി, തീവ്രവാദി, മൗലികവാദി ..പദപ്രയോഗങ്ങളും ഈ കുറിപ്പില്‍ കടന്നു വന്നത് സ്വാഭാവികം മാത്രം.കാലം അതിന്റെ വിമോചക നായകനെ തേടുകയാണ്....
ReplyDeleteശക്തമായൊരു പ്രമേയത്തെ ഭാവനാസമ്പന്നമായ പദപ്രയോഗങ്ങളാല്‍ അര്‍ത്ഥവത്തായൊരു സന്ദേശമായ് വായനക്കാരുടെ മനസ്സിലെത്തിച്ചു.അകത്തളങ്ങളില്‍ ഞെരിപിരി കൊള്ളുന്ന സ്ത്രീത്വങ്ങള്‍ സടകുടയുന്നൊരു കാലമുണ്ടെന്ന് മേലാളന് ചമയുന്നവര്‍ ചിന്തിക്കുന്നില്ലല്ലോ..അനീതികള്‍ക്കെതിരെ പോരാടാന്‍ ആമിനമാരുടെ മുറുക്കിത്തുപ്പലും ആര്‍ത്തവരക്തവും ....ജെഫ്ഫു അതി മനോഹരം ഈ രചന...സര്വശക്തന് അനുഗ്രഹിക്കട്ടെ എന്റെ അനിയനെ...
ReplyDeleteഓരോ കാലത്തിനനുസരിച്ച് ഭാവമാറ്റങ്ങള്‍ സംഭവിക്കുന്ന ഈ ചവുട്ടിമെതിക്കലുകള് ജോസലെട്റ്റ് മുകളിലെ അഭിപ്രായത്തില്‍ സൂചിപ്പിച്ചത് പോലെ ഇതിങ്ങിനെ നിലനില്ക്കും എന്ന് തന്നെ കാണെണ്ടിയിരിക്കുന്നു. കടുത്ത എതിര്‍പ്പുകള്‍ ഉയരുന്നിടത്ത് അല്പം ഇടിവ് സംഭവിക്കുന്നു എന്ന് മാത്രം. നമ്മളാല്‍ കഴിയുന്ന വിധത്തില്‍ വാക്കുകളാല്ലാതെ പ്രവൃത്തിയില്‍ കൂടി പ്രതികരണം ഇനിയും ഉയരേണ്ടിയിരിക്കുന്നു.
ReplyDeleteഅവതരണം കൊണ്ട് കൂടുതല്‍ ശ്രദ്ധേയമാക്കിയ കഥ.
ജെഫു,
ReplyDeleteഎന്താണ് പറയേണ്ടത് എന്നറിയില്ല...
അവതരണം അത്രക്കും മനോഹരമായിരിക്കുന്നു....
വളരെ ശക്തമായ സന്ദേശം ഉള്ള കഥ....
ഈ വര്‍ഷത്തെ മികച്ച ബ്ലോഗ് പോസ്റ്റുകളില്‍ ഒന്നായി ഇത് മാറും എന്നതില്‍ ഒരു സംശയവും ഇല്ല.
ദുബായിക്കാരന്റെ വാക്കുകള്‍ കടമെടുക്കുന്നു...
ഇനിയുള്ള ദിവസങ്ങളില്‍ ബൂലോകത്ത് ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന കഥയുടെ കഥാകാരന് ആശംസകള്‍...,.....
ശക്തമായ ഭാഷയും, ശക്തമായ പ്രമേയവും.. അഭിനന്ദനങ്ങള്‍.. ഈ തുറന്നെഴുത്തിനു...
ReplyDeleteനല്ല കഥ, ഇഷ്ടപ്പെട്ടു.
ReplyDeleteസമയമുണ്ടെങ്കില്‍-ഒരിക്കല്‍ക്കൂടി വായിക്കുന്നുണ്ട്.
പടരുന്ന മൈലാഞ്ചി ചോപ്പുകളും...
ReplyDeleteഎരിയുന്ന സുറുമ കണ്ണുകളും...
പൊലിയുന്ന കനവുകളും...
തിളയ്ക്കുന്ന ഖല്‍ബും..
അഭിനന്ദനങ്ങള്‍...
ചിത്രം കൂടി നോക്കിയിരുന്നു പോയി,
അവളുടെ കണ്ണുകളില്‍ ജ്വലിയ്ക്കുന്ന നാളങ്ങള്‍ കാണുന്നൂ..
ആദ്യമെ അഭിനന്ദനങ്ങൾ ,കുറിക്കുകൊള്ളുന്ന ഭാഷ,.
ReplyDeleteഅനീതിയും ,അഴിമതിയും സര്‍വസാധാരണമായി തീരുമ്പോള്‍ , അത്തരം ഒരവസ്ഥയില്‍ എല്ലാവരുടെയും മനസ്സുകളില്‍ മൂല്യബോധം വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന രീതിയില്‍ ഉള്ള മനോഹരമായ എഴുത്ത് ..
ReplyDeleteമനീന്ദറിന്റെ കഥ മനസ്സില്‍ പതിഞ്ഞ പോലെ ആമിനയും സ്ഥാനം പിടിച്ചു ട്ടോ ...മനോഹരമായിട്ടുണ്ട് ..
ആ ചിത്രം ,ആ കണ്ണുകള്‍ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ എല്ലാരെയും ദെഹിപ്പിക്കുന്ന നോട്ടം തന്നാണ് ...
കഥയെന്നു പറഞ്ഞിട്ടില്ല.എങ്കിലും ആഹ്വാനങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ നല്ലൊരു കഥയാകുമായിരുന്നെന്നു തോന്നി....
ReplyDeleteജെഫു, മായിൻകുട്ടിഹാജി എന്ന ദുഷ്ടവ്യക്തിയിലാണ് തുടങ്ങിയെങ്കിലും കാലികമായ കുറെയധികം വിഷയങ്ങളിലൂടെ എഴുത്ത് കടന്നുപോയി. പതിവ് പോലെ ശക്തമായ വരികള്‍. ആ മുകളിലെ ചിത്രത്തിലെ കണ്ണുകളില്‍ കാണുന്ന അതേ അഗ്നി എഴുത്തിലുമുണ്ട്.
ReplyDelete(രാവിലെ ഒന്ന് വന്നുപോയതാണ്, അഭിപ്രായം പറയാന്‍ സാധിച്ചില്ല. )
മുസ്ലിം ഫ്യൂഡല്‍ തമ്പുരാക്കല്ക്കെതിരെ തൂലികകള്‍ അതികം കാണാറില്ല. മുഖ്യധാരയിലും ബ്ലോഗിലും അതെ. അത്തരം ഒരു ഫ്യൂഡല്‍ വെക്തിത്വമായ മായിന്‍കുട്ടി ഹാജിയെപ്പോലുള്ള പലരും പല ദേശത്തും കാണാം.
ReplyDeleteമനോഹരമായ പ്രയോഗങ്ങള്‍കൊണ്ട് രചന സമ്പന്നമായിരുന്നെന്കിലും, ചിലരൊക്കെ സൂചിപ്പിച്ച പോലെ പ്രാദേശികതയില്‍ നിന്ന് അന്താരാഷ്ട്രത്തിലേക്ക് പോയത് കഥയുടെ ഒഴുക്കിനു ത്ടസ്സമായെന്കിലും, ഈ രചനയിലും ജെഫുവിന്റെ മനോഹര ഭാഷയുണ്ട്. ആശംസകള്‍
പാർശ്വവല്ക്കരിക്കപ്പെട്ടവന്റെ ആഘോഷങ്ങൾ...!!
ReplyDeleteഅവര്‍ തങ്ങളെ നിഷ്ഠൂരമായി ഭരിക്കുന്ന അധികാര ചിഹ്നങ്ങള്‍ക്കെതിരെയുള്ള "ഗോപ്യമായ" സമരങ്ങളില്‍ അഗ്നി ചിതറുന്നു...
ദീപാ മേത്തയുടെ fire-ലെ രാധയും സീതയുടെയും വഴികള്‍ ആമിനയും സൂറാബിയുടെയും പരശ്ശതം കൊട്ടാരം നര്‍ത്തകിമാരുടെയും പൊതു മാര്‍ഗ്ഗമായി മാറുന്നു....
അടിച്ചമര്‍ത്തപ്പെട്ടവരുടെ മാര്‍ഗ്ഗം...
അധികാരവും വിമോചനവും മനുഷ്യാവകാശവും പറയുന്ന വര്‍ത്തമാനങ്ങള്‍....,,,,,
നന്ദി..
ശക്തമായ ഭാഷയിലൂടെ നല്ലൊരു പ്രമേയം ...ആ പെണ്‍കുട്ടിയുടെ കണ്ണുകളിലെ തീക്ഷ്ണതയും വരികളും ഹൃദയത്തെ പൊള്ളിക്കുന്നു....
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteപ്രിയ ജിഫ്ഫ് .......രചന നന്നായി .സാഹിത്യം അധികമാവുന്ന ഒരു കുറവ് താങ്കളുടെ രചനകളില്‍ പ്രകടമായിരുന്നു ഇത് വരെ ...ഇത് പക്ഷെ നള പാകം ....ആശംസകള്‍ ............
ReplyDeleteജെഫു .. ഇന്നലെ ബ്ലോഗ് കണ്ടപ്പോള്‍ തന്നെ വായിച്ചിരുന്നു, പ്രവാസിയല്ലെ കമെന്റ് ഏഴുതാന്‍ സമയം കിട്ടിയില്ല... കാരണം ജോലി തിരക്ക്.. താങ്കളുടെ ബ്ലോഗ് ഏഴുത്തു കണ്ടു അസൂയ തോന്നുകയാണ്, നല്ല ഭാഷ, നല്ല അവതരണം.. എങ്ങിനെ പറ്റുന്നു ഇങ്ങനെ ഏഴുതാന്‍.. ഇനിയും നല്ല കൃതികള്‍ പ്രതീക്ഷിച്ചു കൊണ്ട്.. ..
ReplyDeleteജെഫു ആര്‍ദ്രമായ ഭാഷ. പൊള്ളുന്ന പ്രമേയവും... രണ്ടും കോര്‍ത്തിണക്കുക എളുപ്പമല്ല..!
ReplyDeleteഇരുട്ടറയിൽ അടക്കപ്പെട്ട സ്വാതന്ത്ര്യം... മുറിവേറ്റമനസ്സുകളുടെ മൗനമായ പ്രാണനൊമ്പരം...
ഇനിയും ഉയരട്ടെ ജെഫുവിന്റെ ശബ്ദം... ഇവക്കെല്ലാമെതിരെ.
ചുരുക്കം ചില വാചകങ്ങള്‍ കഥയില്‍ നിന്ന് വിട്ട് ലേഖനത്തെ ഓര്‍മിപ്പിച്ചു. പക്ഷെ അതൊരു വലിയ പ്രശ്നമല്ല.
പറയാനുള്ളത് മനോഹരമായ് പരയുകയാണല്ലോ പ്രധാനം.
ഭാവുകങ്ങള്‍..
വളരെ ശക്തമായ വരികൾ..
ReplyDeleteനമ്മുടെ നാട്ടുമ്പുറങ്ങളിൽ പോലും നിത്യവും കാണുന്ന കഥാപാത്രങ്ങൾ, ഹൃദയത്തിലേക്ക് ആഴത്തിൽ പതിയുന്ന എഴുത്ത്..
ഇരകള്‍ക്ക് കാല ദേശ ഭേദങ്ങള്‍ ഇല്ല..വേട്ടകാര്കും..
ReplyDeleteഅത് കൊണ്ടു തന്നെ ഗോളാന്തര വാര്‍ത്തകള്‍ക്കും
എഴുത്തിനും എങ്ങനെയും ബന്ധം ആവാം...
ഇടയ്ക്കു വഴിമാറിയതിനെ കുറിച്ചുള്ള എന്റെ
അഭിപ്രായം...
വളരെ ശക്തമായ വാചകങ്ങള്‍...ആ ചിത്രത്തിന്
തന്നെ ഒത്തിരി പറയാന്‍ ഉണ്ടായിരുന്നല്ലോ...നമ്മള്
കേള്കാത്ത കഥകള്‍..അതോടൊപ്പം എഴുത്തിന്റെ ശക്തി
മനസ്സ് ഉലയ്ക്കുന്നു...ആശംസകള്‍...
തീക്ഷ്ണമായ കഥ...അപരിചിതമായ ഒരു സമൂഹത്തിന്റെ പരിചിതമായ നെഞ്ചിടിപ്പുകൾ...വളരെ നന്നായി ജെഫൂ...
ReplyDeleteഒതുക്കമുള്ള നല്ല ഒരു ഭാഷയുണ്ട് ജെഫുവിന്. കൂടാതെ തിരഞ്ഞെടുത്ത വിഷയം., അത് വളര്‍ത്തിക്കൊണ്ടു വന്ന രീതി - ഇവിടെയൊക്കെ ജെഫു പൂര്‍ണമായും വിജയിക്കുന്നു...
ReplyDeleteപക്ഷേ കഥയിലെ ആശയം - അത് പ്രചരിപ്പിക്കുവാന്‍ ജെഫു അമിതമായ വ്യഗ്രത കാട്ടുന്നുണ്ട് ചില ഇടങ്ങളില്‍ ., പ്രചരണാംശം കഥയില്‍ നിന്ന് വായിച്ചെടുക്കുവാനായി വായനക്കാര്‍ക്കു വിട്ടു കൊടുക്കേണ്ടതായിരുന്നു...- എങ്കില്‍ ഇത് മികച്ച കഥ എന്ന് നിസ്സംശയം പറയാനാകുമായിരുന്നു.
വാക്ക്
ReplyDelete----
ഓമനിക്കും തോറും
വല്ലാതെ ഇണങ്ങുന്നു നീ
മഴയുടെ മണവും
വെയിലിന്റെ ചിരിയും
കാറ്റിന്റെ
വിരല്ത്തലപ്പുകളുമാണ്
നിനക്ക്
അടയിരുന്ന് അടയിരുന്ന്
തോട് പൊട്ടിച്ചു നീ വരുന്നതും
കാത്തു ഞാനിരുന്നോളാം
കാത്തിരിപ്പ് തന്നെ
സുഖമാണ്
നിന്നെയാവുമ്പോള്
വിശേഷിച്ചും..
ശക്തമായ കഥയെ ഇടയ്ക്കു പലസ്തീന് ക്ഷയിപ്പിച്ചോ എന്ന ഒരു തോന്നല്‍
ReplyDeleteനന്നായി ..
നന്നായിരിക്കുന്നു , വായിക്കുന്ന ആളിന് ഉള്ളില്‍ തട്ടുന്ന ഒരു രീതി ഉണ്ട് എഴുത്തില്‍ ഉടനീളം , അപ്പോഴും പരത്തി പറയേണ്ടകാര്യം ഇല്ല ,നമുക്ക് പറയാന്‍ ഉള്ളത് ചെറു വാക്യങ്ങളില്‍ പറഞ്ഞു തീര്‍ക്കണം .ഇന്നിപ്പോള്‍ റിയലിസ്റ്റിക് ഭാഷയാണ് എഴുത്തിനു ഉപയോഗിക്കുക ,കല്പനകളുടെ കാലം കഴിഞ്ഞു , മായിന്‍ ഹാജി അയാളുടെ കാമം ആമിനായില് കുത്തി ത്തിരുകി എന്നാണ് ഇന്നത്തെ ശൈലി ,പകരം അവളുടെ കന്യകാത്വത്തിന്റെ പാവനതയില്‍ ഹാജി കേളിയാടി തകര്‍ത്തു എന്നൊക്കെ എഴുതിയാല്‍ ,വായനക്കാരന് അവന്റെ പാട്ടിനു പോകും . അല്ല ജെഫു ഇപ്പോള്‍ ഇത്തരം ഹാജിമാര്‍ ഉണ്ടോ ? ഒരു പത്ത് ഇരുപതു കൊല്ലം മുന്‍പത്തെ കഥ ആവില്ലേ ഇത് ,
ReplyDeleteഇന്നിപ്പോള്‍ ഒരു ഹാജിയും ഈ തരം ആമിനയെ തേടി പ്പോകേണ്ട ആവശ്യം ഇല്ല , വിശ്വ സുന്ദരികള്‍ വരെ വിരല്‍ തുമ്പില്‍ ലഭിക്കും .
അപ്പോള്‍ നാം അപ് ഡേറ്റ് ആവണം ..
"അനീതിക്കെതിരെ ശബ്ദിക്കാതിരികാന് നിനക്ക്.. എന്തുണ്ട് എന്തുണ്ട് ന്യായീകരണം"
ReplyDeleteസ്വത്വത്തെ കെടുത്തി ഈ ചില്ല് കൂട്ടില്‍ തളച്ചിട്ടത് ആരാണ്.?ഈയൊരരക്ഷിതാവസ്ഥ നിര്‍ബന്ധിച്ചതെന്തിന്..?
ഒന്ന് കുടഞ്ഞെറിയാന്‍ പോലും സാധ്യമാവാതെ കണ്ട് ഈ പാരതന്ത്ര്യം വിധിച്ചതെന്തിന്..? ഇങ്ങനെ സ്വയമുള്ളില്‍ ചോദിച്ച് നെടുവീര്‍പ്പുകള്‍ ഉതിര്‍ക്കുന്ന നടപ്പ് ദീനത്തില് നിന്നും മാറി ചില കുതറിയെറിയല് അത്യാവശ്യമാണ്. അതിന്റെ ചില സൂചനകള്‍ ഈ എഴുത്തില്‍ കാണുന്നു. സൂറാബി അതിനൊരുദാഹണരമാണ്.
പിന്നെ, ആമിനക്ക് ദൈവത്തോട് കെറുവിക്കാന്‍ കഴിയുന്നു. അതൊരു വലിയ കാര്യമാണ്. അടുപ്പക്കൂടുതല്‍ തന്നെയാവണം കാരണം.! അപ്പോഴും, ആമിന വലിയൊരു ചോദ്യം തന്നെ..!
ഇരുമ്പ് വടിയും കീറത്തുണിയും പിരിച്ചുവിടലും സ്വവര്‍ഗ്ഗാനുരാഗവും വിമോചന പോരാട്ടവും എല്ലാം ചേര്‍ത്ത് ഒരസ്സല് മുദ്രാവാക്യം ഉയര്‍ത്തുന്നുണ്ട്. ലോകത്തെ "മര്‍ദ്ധിതരുടെ പോരാട്ട ഭൂമിയില്‍ ഞാന്‍ എന്റെ സര്‍വ്വത്തെയും സമര്‍പ്പിക്കുന്നു". ആശംസകള്‍.!
മനോഹരമായ അവതരണം....
ReplyDeleteഇഷ്ട്ടായി ഈ രചന....
അഭിനന്ദനങ്ങള്‍ !
അതെ, അധികമെവിടെയും വായിക്കപ്പെടാതെ പോയ ഒരു വിഷയത്തെ ഒട്ടും അതിശയോക്തി കലരാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു ..
ReplyDeleteമര്‍മം തൊട്ട് ഉള്ളുലക്കുമാര് ആര്‍ജവത്തില്‍ എഴുതി.. അത്ര തന്നെ..
രചനാ പാടവം നന്നായിട്ടുണ്ട്, കഥ പുനത്തിലിന്റെ സ്മാരകശിലകള്‍ എന്ന നോവലിനെ ഓര്‍മിപ്പിക്കുന്നു.കഥയും കമന്റ്സും വായിച്ചപ്പോള്‍ എല്ലാവരും പരാമര്‍ശിച്ചു കണ്ടത് മേലാളന് കീഴാള വര്ഗത്തിന്മേല് നടത്തുന്ന സ്വേഛാധിപത്യത്തെ കുറിച്ച് മാത്രം അതിനാല്‍ ചില സംശയങ്ങള്‍ .
ReplyDeleteദൈവത്തിന്റെ കഠിന പരീക്ഷണം നേരിടേണ്ടി വന്നപ്പോഴും വിശ്വാസത്തില്‍ നിന്നും അല്‍പ്പം പോലും വ്യതിചലിക്കാതെ ധീര രക്തസാക്ഷിത്വം വരിച്ച ആസിയബീവിയുടെ വഴി എന്തെ ആമിനമാര്ക്ക് പിന്‍പറ്റാന്‍ കഴിയാതെ പോകുന്നു...? ഇല്ലായ്മയുടെ ആവലാതികളില്‍ ജീവിതത്തില്‍ കയ്പ്പ് രുചിക്കുമ്പോള്‍ പ്രലോഭനങ്ങളും, സഹായത്തിന്റെ കപട മുഖവുമായി വരുന്ന മായിന്‍കുട്ടി ഹാജിമാരുടെ കരവലയത്തിനുള്ളില്‍ പ്രതിഷേധ മുഖം അഴിച്ചു വെച്ച് ശരീരം വഴങ്ങി ക്കൊടുക്കുന്ന ആമിനമാര്ക്കെങ്ങനെ, സ്ത്രീയുടെ ചാരിത്ര്യ ശുദ്ധി കവര്‍ന്നെടുക്കാന്‍ വരുന്ന പുരുഷനോട് മല്ലിട്ട് മരണം വരിച്ചാല്‍ രക്തസാക്ഷിത്വ ത്തിന്റെ പ്രതിഫലം നല്‍കുമെന്ന് അരുളിയ ദൈവത്തെ കാര്‍ക്കിച്ചു തുപ്പി നിന്ദിക്കാനാവും ...? ആധുനികതയുടെ ആഡംബര ജീവിതത്തോട് ഉന്മത്തരായി പ്രലോഭനങ്ങളില്‍ മനം മയങ്ങി നാടായ നാടുകള്‍ ചുറ്റി, ലോഡ്ജുകള്‍ കയറി ഇറങ്ങി കാര്യം നേടാന്‍ കാമലീലയാടി അവസാനം വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുമ്പോള്‍ നീതി ലഭിക്കുക എന്ന മഹാമുദ്രാവാക്യം ഉയര്‍ത്തി ഒരു പ്രാദേശിക പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന അത്രയും ആളുകളുടെ പേരില്‍ കേസ് ഫയല്‍ ചെയ്തു കോടതികള്‍ കയറി ഇറങ്ങി ഇന്ന് പെണ്‍വാണിഭം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വെഭിജാരോല്സവത്തിന്റെ ഇരകളാകുന്ന ഇന്നത്തെ പെണ്‍കുട്ടികളുടെ അപരിഷ്കൃത മുഖമല്ലേ സുഹാറാബി,ആമിനമാര്‍ എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ..? അല്ലായിരുന്നെങ്കില്‍ മയിന്‍കുട്ടി ഹാജിമാരുടെ മുന്നില്‍ ഇവര്‍ ജീവിച്ചു വിജയിച്ച് കാണിക്കുമായിരുന്നില്ലേ...,അല്ലെങ്കില്‍ അയാളുടെ കൈകളാല്‍ വീരമൃത്യു വരിക്കുമയിരുന്നില്ലേ ..? ഇത്തരം ധീരരായ മനുഷ്യര്‍ ഇന്നും ജീവിക്കുന്നു എന്ന് തന്നെയല്ലേ ഫലസ്തീനെ കുറിച്ച് എഴുതിയ ഏതാനും വരികളില്‍ നേരിയ തോതിലെങ്കിലും പരാമര്‍ശിക്കുന്നത്...എന്ത് കൊണ്ട് ആമിന, സുഹാറാബി മാര്‍ക്കു ഇത് കഴിയുന്നില്ല...?
"സ്വേഛാധിപത്യത്തിന്റെ മയ്യത്തുകൾക്ക് മുകളിൽ പുതപ്പിക്കുവാനായ്" അമിനമാര് എന്നാണു ഉയിര്ത്തെഴുന്നേല്ക്കുക.
ReplyDeleteനല്ല കഥയും അവതരണവും
പോസ്റ്റ് കഥയായി തന്നെ വായിച്ചു. അവതരണത്തിനു ഭാഷയുടെ മേന്മയുണ്ട്. നിരന്തരമായി മായിന്‍ കുട്ടിയ ഹാജിയുടെ കാമ ദാഹത്തിനു വഴങ്ങി കൊടുക്കുകയും ദൈവത്തെ പ്രാകുകയും ചെയ്യുന്ന ആമിന എന്ന കഥാ പാത്രം സമകാലിക കേരളത്തോട് സമരസപ്പെടുന്നില്ല.
ReplyDeleteഅതുകൊണ്ട് തന്നെ ആമിനയെ ഫ്യൂഡല്‍ വ്യവസ്ഥിതികള്‍ നില നിന്നിരുന്ന ഒരു കാലഘട്ടത്തിലേക്ക് മാറ്റി നിര്‍ത്തി പറയുകയോ, ഇപ്പോഴും ഇത്തരം നാട് വാഴികളും അടിമത്വവുമൊക്കെ നില നില്ക്കുന്ന ഏതെങ്കിലും ഉത്തരേന്ത്യന്‍ ഗ്രാമത്തെ ബൈസു ചെയ്തു കൊണ്ട് പറയുകയോ വേണ്ടിയിരുന്നു. ഇവിടെ കഥാ ബീജത്തിന് അനുസൃതമായ പാശ്ചാത്തല നിര്‍മിതിയില്‍ കഥാകാരന് അപാകത പറ്റി എന്നാണു എന്റെ വായനയില്‍ തോന്നിയത്.
ഇറോം ശര്‍മിളയും ഗാസയുമൊക്കെ പരാമര്‍ശിക്കപ്പെട്ട ഇന്നിന്റെ കഥയില്‍ ഇന്നലകളിലെ ആമിനയേ ചേര്‍ത്തു വായിക്കുമ്പോള്‍ വായനയില്‍ ചില കല്ല് കടികള്‍ ഉണ്ടാകുന്ന പോലെ. പെണ്‍വാണിഭങ്ങള്‍ ഇന്നും നടക്കുന്നില്ലേ എന്നു ചോദിച്ചേക്കാം . എന്നാല്‍ അവരുടെ രോദനവും ആമിനയുടെ നിലപാടും തമ്മില്‍ അന്തരമുണ്ട്. കഥക്ക് അനുയോജ്യമായ കാലഘട്ടത്തിന്റെ പുനര്‍ നിര്‍മിതി കഥയില്‍ പ്രധാനമാണ് എന്നു തോന്നുന്നു.
ഈ പറഞ്ഞതിനൊന്നും ജഫുവിന്റെ കഥ മോശമാണ് എന്നു അര്‍ഥം ഇല്ല കേട്ടോ. ആര്‍ക്കും സംഭവിക്കാവുന്ന ചില സൂക്ഷ്മതക്കുറവ് ഞാന്‍ പറഞ്ഞു എന്നെ ഉള്ളൂ. സുന്ദരമായ ഭാഷ കൈവശമുള്ള ജെഫുവിനു അല്പം മനസ്സിരുത്തിയാല്‍ അതി സുന്ദരമായ കഥകള്‍ പറയാനാവും.
ഓഫ്
തൂണിലും തുരുമ്പിലും ഈശ്വരന് എന്നത് അദ്വൈത വാദമല്ലേ. ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ സിംഹാസനം ആകാശത്താണ്.
ഫ്യൂഡല്‍ നീതിവ്യവസ്ഥയുടെ ശേഷാവശേഷങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ കഥ ജെഫുവിന്റെ മനോഹരമായ ഭാഷയില്‍ പറഞ്ഞു. അതിനിടെ ആ ഗാസയും മറ്റും കൊണ്ട് വന്നത് വായനയനാ വഴിയിലെ സ്പീഡ് ബ്രെയ്ക്കറായി എന്ന് തോന്നി. ഇറോം ശര്‍മിളയും ദേവകിത്തമ്പുരാട്ടിയുമൊക്കെ അച്ചടക്കമില്ലാതെയാണ് കയറി വരുന്നത് എന്ന് തോന്നി.
ReplyDeleteപക്ഷെ ആ ഭാഷയുണ്ടല്ലോ, ഇത് പോലെ ഒരു കഥക്ക് എന്തുകൊണ്ടും അനുയോജ്യം തന്നെ. നന്ദി അറീക്കട്ടെ ജഫൂ.
വളരെ മനോഹരമായ വരികളില്‍ അണിയിച്ചൊരുക്കിയത് കൊണ്ട് മാത്രം മനോഹരമായി തീര്‍ന്ന കഥ...
ReplyDeleteശാപവാക്കുകള്‍ ദൈവത്തിനെതിരെ ഉച്ചരിക്കാന്‍ പോലും മടിയില്ലാത്ത നായിക...എന്നാല്‍ അതിലൊരു വാക്ക് കൊണ്ട് പോലും ഹാജിയെ ശപിക്കാന്‍ മുതിരാത്ത വിരോധാഭാസം..അല്ലെ? രക്തത്തുള്ളികളാല്‍ ഷാളിനോട് പ്രതികരിക്കുംപോള് മനസ്സിലെങ്കിലും അനീതിക്കെതിരെ അനിഷ്ടം ഉണ്ടെന്ന് തിരിച്ചറിയാമെന്ന് മാത്രം...കഥ ഇന്നലെകളില്‍ ജീവിച്ചിരിന്നെങ്കില്‍ അല്പം കൂടി ഭംഗിയായേനെ എന്ന അക്ബറ്ക്കയുടെ അഭിപ്രായം ശരിയായി തോന്നി..
എന്തായാലും കഥ പറഞ്ഞ ആ സ്റ്റയില് അത് ഒത്തിരി ഇഷ്ടായി..ആശംസകള്‍...
സമാനമായ ഒരു കഥയാണ് എന്റെ തമ്പും തേടി എന്ന പോസ്റ്റ്.
ReplyDeleteആമിനുവിന്റെ കണ്ണീര് കൊണ്ട് ഈ ലോകത്തെ ശുദ്ധി ചെയ്യുമോ കാലം?
വെറുതെ പ്രത്യാശിക്കാം.
ഇരുട്ടറയിൽ അടക്കപ്പെട്ട സ്വാതന്ത്ര്യം. മുറിവേറ്റമനസ്സുകളുടെ മൗനമായ പ്രാണനൊമ്പരം. അതിന് കാരണക്കാരൻ ഹാജിയാരായാലും, അങ്കിൾസാം ആയാലും വിചാരണ ചെയ്യപ്പെടണം. അതാകട്ടെ പുലരാനിരിക്കുന്ന ലോകനീതി!!
ആശംസകള്‍ ,,,ജെഫു
ഫ്യൂഡല്‍ വ്യവസ്ഥയുടെ അപചയങ്ങളെ സുന്ദരമായ ഭാഷ കൊണ്ട് കോര്‍ത്തിണക്കിയിരിക്കുന്നു. ഒന്ന് രണ്ടു സ്ഥലങ്ങളിലെ സൂക്ഷ്മത കൂടിയുണ്ടായിരുന്നെങ്കില്‍ അതി മധുരമായേനെ. മനപൂര്‍വം വരുത്തിയ പിഴവായിരിക്കും അല്ലേ?
ReplyDeleteസ്നേഹം നിറഞ്ഞ ജെഫു ,
ReplyDeleteഎന്റെ വായന ഇവിടെ അടയളപ്പെടുത്തുന്നു ..അഭിപ്രയായങ്ങള്‍ കൂടുതല്‍ വിവരമുള്ളവര്‍ പറഞ്ഞു കഴിഞ്ഞു ...നല്ലൊരു കഥയ്ക്ക് ലേബല്‍ കഥ എന്ന് തന്നെ കൊടുക്കുകയായിരുന്നു വേണ്ടത് ,,ഇതൊരു വെറും കുറിപ്പ് മാത്രമായി ഒരാള്‍ക്കും തോന്നില്ല ,,ആശംസകള്‍
------------------------------------------------------
എനിക്ക് പക്ഷെ രണ്ടു തവണ വായിക്കേണ്ടി വന്നു കേട്ടോ മനസ്സിലാകാന്‍ ,,,സാഹിത്യത്തിലെ അഖാഥ പാണ്ഡിത്യം തന്നെ കാരണം ....
പോസ്റ്റു കണ്ട അന്ന് തന്നെ വായിച്ചിരുന്നു പക്ഷെ അഭിപ്രായം പറയാന്‍ സാധിച്ചില്ല///ഇവിടെ എല്ലാവരും പറഞ്ഞത് തന്നെ ... വളരെ വല്ല സാഹിത്യത്തില്‍ മികച്ച രീതിയില്‍ എഴുതി... ഫലസ്തീനും ഗാസയുമൊന്നും ഇതിലേക്ക് കൊണ്ട് വരേണ്ടിയില്ലായിരുന്നു.. അല്ലാതെ തന്നെ ആമിനയുടെ പല ചിന്തകളിലും... വളരെ നല്ല ആശയം നല്കാന് കഴിയുന്നുണ്ട് ... ആദ്യ ഭാഗങ്ങള്‍.. ഒത്തിരി നന്നായി... അതിനര്‍ത്ഥം ബാക്കി മോശമെന്നല്ല കേട്ടോ... ആശംസകള്‍...
ReplyDeleteപദവിന്യാസംകൊണ്ട് വിളനിലമൊരുക്കുക എന്നതാണ് ഈ കഥാകാരന്റെ തന്ത്രം എന്ന് തോന്നും ഈ കഥ വായിക്കുമ്പോഴും. അതുകൊണ്ടുമാത്രം ആയില്ല എന്നാണ് ഒരു വായനക്കാരനെന്ന നിലയില്‍ എനിക്കു പറയാനുള്ളത്. ഫോര്‍മുല കഥകളില്‍നിന്നും വ്യതിരിക്തമായ മേഖലകളിലേക്ക് ഈ അതിപ്പ്രതിഭയുടെ പേന നീങ്ങേണ്ടതുണ്ട്. അതിനുള്ള കൊഴുപ്പും, ഉന്മേഷവും ഈ പേനയുടെ തുമ്പത്ത് ആവേശംകൊണ്ടു നില്‍ക്കുന്നുണ്ടെന്ന് ഓരോ പോസ്റ്റിങ്ങും സ്പഷ്ടമാക്കുന്നുണ്ട്. വാക്കുകള്‍ അമിതവ്യയം ചെയ്യാതെ സാമൂഹ്യ ജീവിതത്തിന്റെ ഇടപെടലുകളുടെ അടിത്തട്ട് തേടുകയും അവിടത്തെ ചലനങ്ങള്‍ മറവെക്കാതെ മനംകൊണ്ട് പകര്‍ത്തിയെടുത്ത്, വരമായി ലഭിച്ച, ചന്തമിയന്ന ഭാഷയില്‍ വായനക്കാരോട് സംവദിക്കണം. എന്നിട്ടവരെ വികാരനിര്ഭരരാക്കണം. ഇതാവണം കലാകാരനായ കഥാകാരന്റെ എന്നത്തേയും ദൗത്യം. ജെഫുവിന് അത് തീര്‍ച്ചയായും കഴിയും.
ReplyDeleteസമ്പൂര്‍ണ്ണ തൃപ്തി കണ്ടെത്തിയില്ലെങ്കിലും എഴുത്ത് ഞാന്‍ അമ്പേ ആസ്വദിച്ചു.
നേരുന്നു, ആശംസകള്‍!
ശക്തമായ ഭാഷ..അടിച്ചമര്‍ത്തപെട്ട സ്വാതന്ത്രത്തിന്റെ രോഷം ശക്തമായ ഭാഷയിലും പ്രയോഗങ്ങളാലും നല്ല ഒരു സന്ദേശത്തോട് കൂടി അവതരിപ്പിച്ചിരിക്കുന്നു ...നല്ല ഒരു വായന സമ്മാനിച്ചതിന് നന്ദി..ഇനിയും വരാം..
ReplyDeleteവളരെ നന്നായിട്ടുണ്ട് ജെല്ു. കാലികം ആയ ചില പരാമര്‍ശങ്ങള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി. അവ പറയാതെ പറഞ്ഞു പോകുന്നുണ്ട് ഈ കഥ, അത് കൊണ്ട് അവ പേരെടുത്ത് പറഞ്ഞില്ലായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി. എന്റെ തോന്നലുകള്‍ തെറ്റ് ആവാര് ആണ് പതിവ്. കൂടുതല്‍ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteശക്തമായ പ്രമേയം
ReplyDeleteആശംസകള്‍...
നന്നായി എഴുതി... രണ്ട് കഥയായി എഴുതാമായിരുന്നു.
ReplyDeleteചുറ്റുപാടുകളില്‍ നിന്നും കണ്ടെടുത്ത കഥാപാത്രങ്ങള്‍ക്ക് ജെഫുവിന്റെ മാന്ത്രിക വിരലുകളിലൂടെ വേഷപ്പകര്‍ച്ച കിട്ടി. അടിയാളരുടെ ജീവിതങ്ങളില്‍ വിയര്‍പ്പുമണമുള്ള നോട്ടുകെട്ടുകള്‍ പടികടന്നത്തുക ഇത്തരം ജന്മിമാരിലൂടെയാണ്. ആ നോട്ടുകള്‍ ചിതറികിടക്കുന്ന കിടക്കവിരിപ്പില്‍ നിന്നും കേള്‍ക്കുന്നത് സീല്കാരങ്ങളല്ല, മറിച്ച് ജീവിതത്തിന്റെ രണ്ടറ്റവും ബന്ധിപ്പിക്കുവാനുള്ള ദീന രോദനങ്ങളാണ്. സമൂഹത്തിലെ അഗ്രെസരന്മാരായ ഇത്തരം അഭിനവ ഫരോവമാര്ക്ക് ഇതൊക്കെ വെറും നേരമ്പോക്കുകള്‍ ... നല്ല രീതിയില്‍ ഒഴുക്കോടെ മൂര്‍ച്ചയോടെ തന്നെ പറഞ്ഞു, ആശംസകള്‍
ReplyDeleteസമയം പിടിച്ചു സംഗതി മണ്ടയില്‍ കേറാന്‍
ReplyDeleteഅവതരണം പവര്‍ ഫുല്ലായിരുന്നു ആശംസകള്‍ ഇക്ക
നല്ലതുണ്ട്
ReplyDeleteഒരു മായിന്‍ ഹാജി മതി ഒരു സമുദായത്തിന് മൊത്തം പേര് ദോഷമുണ്ടാക്കാന്‍..
Deleteഇപ്പോഴുമുണ്ടല്ലോ അത്തരമാളുകള്‍.
ആശംസകള്‍.
നല്ല കഥ. കാലത്തിലുള്ള വ്യത്യാസം മാറ്റി നിർത്തിയാൽ വളരെ നല്ല രചന. അഭിനന്ദനം ജെഫു.
ReplyDeleteജെഫുക്കാ വായിക്കാന്‍ വൈകിയതില്‍ സന്കടമുണ്ട് മനോഹരമായി ഇക്കാ ,ഒരു സുഖമുള്ള ഒഴുക്കുണ്ട് വരികള്‍ക്ക് ,ഒരു വശ്യത ഓരോ വരികള്‍ക്കും ഇനിയും എഴുതുക ചിന്തകള്‍ ഇനിയും പുനജ്ജനിക്കട്ടെ ...അക്ഷരങ്ങള്‍ ഇനിയും പെയ്തു കൊണ്ടേ ഇരിക്കട്ടെ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDelete“ത്ഫൂ... പടച്ചോനും ഓന്റെ ഒരു കൂട്ടിക്കൊടുപ്പുകാരനും.” നീട്ടിത്തുപ്പിയ കൊഴുപ്പ് കൃത്യം നോട്ടീസിലെ ആ പേരിൽ തന്നെ പതിച്ചു. അടിവയറിന്റെ വേദനകലർന്ന തുപ്പുനീർ ഇളം ചുവപ്പുനിറം നല്കി ചുറ്റിലേക്കും സാവധാനം പരക്കാൻ തുടങ്ങി.
ReplyDeleteഇങ്ങനെ വാക്കുകളിൽ തുടങ്ങിയ കഥ അവസാനിപ്പിച്ചപ്പോഴേക്കും ഞാനാകെ തകർന്ന് പൊയി ഇക്കാ. അതി ശക്തമായ ഭാഷ. അപാരമായ അവതരണം. അടിമത്തത്തിനേയും മേലാള കീഴാള വ്യവസ്ഥകളേയും പരാമർശിച്ച് അതങ്ങ് ഗാസ വരെ എത്തിച്ച ഈ രചനാ പാടവം ഉറപ്പായും ചർച്ച ചെയ്യപ്പെടും. ഞാനിത്ര വൈകിയത് ഞാൻ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റ് വലുതായതിനാലാണ്. ആശംസകൾ ജെഫുക്കാ.
അനീതി; ഇരുട്ടറയിൽ അടക്കപ്പെട്ട സ്വാതന്ത്ര്യം. മുറിവേറ്റമനസ്സുകളുടെ മൗനമായ പ്രാണനൊമ്പരം. അതിന് കാരണക്കാരൻ ഹാജിയാരായാലും, അങ്കിൾസാം ആയാലും വിചാരണ ചെയ്യപ്പെടണം. അതാകട്ടെ പുലരാനിരിക്കുന്ന ലോകനീതി!
എഴുത്തിലെ തീഷ്ണത ശ്ലാഘനീയം തന്നെ..!
ReplyDeleteആദ്യാവസാനം അലിഞ്ഞുചേർന്ന വിപ്ലവധ്വനിയിലൂടെ
കഥ ഒരു പുതിയ തലത്തിലേക്കെത്തിനിൽക്കുന്നു..!
ശരിക്കും അഭിനന്ദനാർഹമയ രചന.
ആശംസകൾ കൂട്ടുകാരാ...പുലരി
ജെഫൂ, നേരത്തേ വായിച്ചിരുന്നു.
ReplyDeleteനല്ല കഥ, നല്ല ഭാഷ ... പക്ഷെ ഇടക്ക് കുത്തിചെലുത്തുന്ന ചില പ്രസ്താവനകളും, ഇടക്കുള്ള വഴിമാറിപ്പോക്കും, വ്യക്തതയില്ലാത്ത ചില കഥാപാത്ര സൃഷ്ടികളും മനോഹരമാക്കാമായിരുന്ന ഈ കഥയുടെ ആസ്വാദ്യത കുറച്ചു എന്നെനിക്ക് തോന്നി.
സ്നേഹാശംസകള്‍
മനസ്സിനെ പൊള്ളിക്കുന്ന തീക്ഷ്ണമായ എഴുത്ത്....
ReplyDeleteഇനിയും വരാം വായിക്കാം..
ആശംസകളോടെ...
great ekka........!!
ReplyDeleteമാമ്പൂക്കളെ പ്രണയിക്കുവാനെത്തിയ സന്ധ്യാമാരുതൻ കുസൃതികൂട്ടിക്കൊണ്ട് ആമിനയുടെ തട്ടത്തിനുള്ളിലേക്കും നൂണ്ടുകയറി. നല്ല വരികൾ.
ReplyDeleteതാങ്കളുടെ ശൈലിയും വളരെ നന്നായിട്ടുണ്ട്.
മനോഹരമായ ഭാഷ. സൂക്ഷ്മത ആശയവും ആവശ്യപ്പെടുന്നുണ്ട്....ആശംസകൾ.
ReplyDeleteവായിച്ചു. ശക്തമായ രചന
ReplyDeleteശക്തമായ ഭാഷയിലുള്ള ഈ രചന ഇഷ്ടപ്പെട്ടു.
ReplyDeleteവളരെ നന്നായി ......നല്ല ഭാഷ
ReplyDeleteshakthamaaya bhasha ,nalla avatharanam ..koode veeryamullla ashayam ...ashamsakal ..prarthanayode sonnet
ReplyDelete“ത്ഫൂ... പടച്ചോനും ഓന്റെ ഒരു കൂട്ടിക്കൊടുപ്പുകാരനും.”
ReplyDeleteഅപാര ധൈര്യംട്ടോ.. ഈ ധൈര്യം കഥ അവസാനിക്കുന്നതുവരെ നിലനിര്‍ത്തി.. പൊള്ളുന്ന കഥ.. ആശംസകള്‍..
HRIDAYAM NIRANJA ABHINANDANANGAL....... , blogil puthiya post....... ELLAAM NAMUKKARIYAAM, PAKSHE....... vayikkane..........
Deleteനല്ല ഭാഷയും രചനാ മികവും കഥയിലുടെ നീളം ......മികച്ചത്...
ReplyDeleteജെഫ്ഫൂ...വരാൻ താമസിച്ച്തിൽ..ക്ഷമ ചൊദിക്കുന്നു...ബൂലോകത്തുള്ള ചില പ്രശ്നങ്ങൾ കാരണം നല്ല മൂഡ് ഉണ്ടായിരുന്നില്ല....അതാണു കാരണം...നല്ല ഒരു പൊസ്റ്റ് ...തീക്ഷണതയെ ആണു സമ്മതിക്കേണ്ടതു...നല്ല വായനയെ തന്നതിനു ഒരു പാടു.....സന്തോഷം...ജെഫ്ഫൂ
ReplyDeleteramikkan agrahichavararum kude porukan thuninjilla,manasil thatiya vakukal.abhiprayam parayanulla arivilla engilum ,nannayitund thangal shradhikkapeduka thanne cheyum .ashamsakal
ReplyDeleteഅടിച്ചമര്‍ത്തപ്പെട്ട എന്ന് പറയുന്നതിലും നന്നാവുക ചവിട്ടി മെതിക്കപ്പെട്ട സ്ത്രീ ജന്മം എന്നാ പ്രയോഗമാവും ....ഒരു മുരിക്കിന് ചോട്ടില് അഹമ്മദ് ഹാജി ...അത് ഇവിടെ മായിന്‍ കുട്ടി ഹാജി ...
ReplyDeleteഎല്ലാ കാലത്തും ഒളിച്ചു പിടിച്ച മാനത്തിന് വില പറയാന്‍ ഇത് പോലുള്ള പ്രമാണി മാരുണ്ടായിരുന്നിരിക്കണം ... ഇന്ന് പക്ഷെ ... ഇത്തരക്കാരുടെ ആധിപത്യം കുറവാണെന്ന് തോന്നുന്നു സമൂഹത്തില്‍ ............
എന്തായാലും നല്ല മൂര്‍ച്ചയുള്ള വാക്കുകള്‍ തുറന്നെഴുതിനു അഭിനന്ദനങ്ങള്‍ ....... :)
പ്രീയപെട്ട കൂട്ടുകാര , ആദ്യമായി വായിക്കുന്നു..
ReplyDeleteതീഷ്ണതയുള്ള , മൂര്‍ച്ചയുള്ള വരികള്‍ ..
ഉള്ളില്‍ കനലായി രൂപാന്തരപെടുന്ന എന്തൊ ഒന്ന് ..
വരച്ചു വച്ചിരിക്കുന്ന ചിത്രവരികളില് പൊള്ളലിന്റെ
നീറ്റലുകള്‍ തെളിഞ്ഞു കാണാം ..
ഒരു മഴ കൊതിക്കുന്ന വരണ്ട മനസ്സിന്റെ നേര് ചിത്രം ..
ആമിന ! പ്രതിനിധികരിക്കുന്നത് ആരെ ഒക്കെയാണ് ?
സുഹറാ ബീവി നീട്ടി തരുന്ന അഗ്നിതുണ്ടില് കരിഞ്ഞു
പൊകുന്നത് ഏതൊക്കെ പുല്‍നാമ്പുകളാണ് ..?
ജീവിതത്തിന്റെ മേലുള്ള കടന്നു കയറ്റവും
ജീവിതത്തിന്റെ അടിച്ചമര്‍ത്തലും ഒക്കെ ചേര്‍ന്ന്
സുഖത്തിന്റെ സ്വന്തം തലങ്ങള്‍ ആവിഷ്കരിക്കുവാന്‍
സ്വവര്‍ഗരതിയിലൂടെ കടിഞ്ഞാണുകള്‍ പൊട്ടിക്കുവാന്‍
മനസ്സിന്റെ ഉള്ളറകളില്‍ മഴ പെയ്യിക്കുവാന്‍ അവരുടെ
മനസ്സുകള്‍ ചേര്‍ന്നു പൊകുന്നതില്‍ തെറ്റെവിടെ ..
എത് ദേശമായാലും , അടിച്ചമര്ത്തപെടുന്നവന് ഒരു ഭാഷയാണ്
നോവിന്റെ തലം ഒന്നു തന്നെയാണ് ..
കരയൊതുക്കത്തൊടെ പറഞ്ഞ ഈ വരികളില്‍ ജീവനുണ്ട് .
അതി മനൊഹരമായി പകര്‍ത്തി വച്ചു മനസ്സില്‍ അടക്കി വച്ച
വിങ്ങലുകള്‍ സഖേ ..
വായിക്കുവാന്‍ , കാണുവാന്‍ വൈകിയതില്‍ മാത്രമേ ഖേദമുള്ളു ..
കൂടെ കൂടുന്നു ,, ഇനിയെന്നും കാണും അറിയുവാന്‍ ..
മനസിനെ നോവിക്കുന്ന എഴുത്ത്. നന്നായിട്ടുണ്ട് ജെഫു.
ReplyDeleteഉജ്ജ്വലമായ അവതരണവും ശക്തമായ ഭാഷയും.ഇവിടെ എത്തിച്ചേരാന്‍ വൈകിയതില്‍ ഞാന്‍ ഖേദിക്കുന്നു.
ReplyDeleteതുടര്‍ വായനകള്‍ക്കായി ഞാന്‍ താങ്കളോടൊപ്പം ചേരുന്നു..
സ്ത്രീകള്‍ മേലാളരായാലും കീഴാളരായാലും ഫ്യൂഡല്‍ ഹാജിമാരുടെയും ഫ്യൂഡല്‍ സംസ്കാരത്തിന്റെയും ഇരകളാണെന്നത് ശരി തന്നെ.
വിധി വിശ്വാസങ്ങളുടെയും ജാതക ദോഷങ്ങളുടെയും ഫ്യൂഡല്‍ കെട്ടുകളില്‍ പെട്ട് ഉഴറി വിധിയെ പഴിച്ചു പടചോന്മാരെ തെറി പറഞ്ഞു
ജീവിച്ചു മരിക്കേണ്ടാവരല്ലല്ലോ ആമിനമാരും സുഹ്ര ബീവിമാരും.
ഇവരുടെ ഐക്യങ്ങള്‍ പോരാട്ടങ്ങളിലേക്ക് വളരട്ടെ...അതുമാത്രം പരിഹാരം.
Oro post kazhiyumthorum jefuvinte bhasha shakthamaayikkondirikkukayaanu. Aa balam ee post-lum kaanaam. Athukondanu sharikkum feel cheyyunnathu. Ella vidha bhaavukangalum nerunnu...
ReplyDeleteRegards
jenithakavisheshangal.blogspot.com
ജെഫു വേദനിപ്പിച്ചു എവിടെ ഒക്കെയോ നൊമ്പരം പമ്പരം പോലെ കറക്കി ,എഴുത്ത് തുടരുക ആശംസകള്‍
ReplyDeleteനന്നായിരിക്കുന്നു....കണ്ടെത്താന്‍ വൈകിയെന്നു മാത്രം....
ReplyDeleteശക്തമായ ഭാഷയിലൂടെ നല്ലൊരു പ്രമേയം ആ പെണ്‍കുട്ടിയുടെ കണ്ണുകളിലെ തീക്ഷ്ണതയും വരികളും ഹൃദയത്തെ പൊള്ളിക്കുന്നു ജെഫൂ ...മുന്‍പ് വായിച്ചിരുന്നു കമെന്റ്റ് ഇടാന്‍ വിട്ടു പോയതാ...
ReplyDelete